01:43pm 15 September 2026
NEWS
ഐ ഐ എ കേരള ചാപ്റ്ററിന് പുതിയ നേതൃത്വം.
15/09/2026  11:42 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ഐ ഐ എ കേരള ചാപ്റ്ററിന് പുതിയ നേതൃത്വം

 

കൊച്ചി: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആര്‍ക്കിടെക്റ്റ്‌സ് (ഐ ഐ എ) കേരള ചാപ്റ്ററിന്റെ 2026- 2028 കാലയളവിലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. 

മോണോലിറ്റ ചാറ്റര്‍ജി ചെയര്‍പേഴ്‌സണായും  സുധീഷ് സുധര്‍മ്മന്‍ വൈസ് ചെയര്‍പേഴ്‌സണായും തെരഞ്ഞെടുക്കപ്പെട്ടു. ഷിന്റു ജി ജോര്‍ജ് ഹോണററി ട്രഷററും സാജോ ജോസഫ്, ഷാരിഗ ആര്‍ എന്നിവര്‍ ജോയിന്റ് ഹോണററി സെക്രട്ടറിമാരുമാണ്.

സംസ്ഥാനത്തെ ആര്‍ക്കിടെക്ചര്‍ രംഗത്തെ പ്രൊഫഷണല്‍ പ്രവര്‍ത്തനങ്ങള്‍ക്കും അംഗങ്ങളുടെ ക്ഷേമത്തിനും വിവിധ സാങ്കേതിക, അക്കാദമിക്, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ക്കും പുതിയ നേതൃത്വം അടുത്ത രണ്ട് വര്‍ഷം നേതൃത്വം നല്‍കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.